മാന്നാർ: കുട്ടൻപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം വിവിധ പരിപാടികളോടെ ഇന്ന് ആചരിക്കും. രാവിലെ 9.30ന് ചെന്നിത്തല ചെറുകോൽ അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ അനുസ്മരണ ചടങ്ങുകൾ കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്യും. കൺവീനർ സതീഷ് ശാന്തിനിവാസ് അധ്യക്ഷത വഹിക്കും.
കെപിസിസി അംഗം രാധേഷ് കണ്ണന്നൂർ അനുസ്മരണ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് സൗജന്യ നേത്ര ചികിത്സാക്യാമ്പ്, മരുന്നു വിതരണം, പൊതിച്ചോറ് വിതരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.